Football

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത സീസണ്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍

ഇതേ തുടര്‍ന്നാണ് റാഗ്നിക്കിനെ ഈ സീസണിനെ ശേഷം ഒഴിവാക്കാമെന്ന് യുനൈറ്റ് തീരുമാനിച്ചത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത സീസണ്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍
X

യുനൈറ്റഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അടുത്ത സീസണില്‍ അയാക്‌സ് കോച്ച് എറിക് ടെന്‍ ഹാഗ് നയിക്കും. ഇന്നാണ് യുനൈറ്റഡ് ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2025 വരെയാണ് കരാര്‍. 2017 മുതല്‍ ഡച്ച് ക്ലബ്ബ് അയാകസിനെ പരിശീലിപ്പിച്ചുവരികയാണ്. അയാക്‌സിന്റെ സഹ പരിശീലകന്‍ മിച്ചല്‍ വാന്‍ ഡെര്‍ ഗാഗും ഹാഗിനൊപ്പം ഓള്‍ഡ്ട്രാഫോഡിലെത്തും. ഈ സീസണില്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യറുടെ മോശം ഫോമിനെ തുടര്‍ന്നാണ് റാള്‍ഫ് റാഗ്നിക്കിനെ പുതിയ കോച്ചായി കൊണ്ടുവന്നത്. എന്നാല്‍ റാഗ്നിക്കിനും യുനൈറ്റഡിനെ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് റാഗ്നിക്കിനെ ഈ സീസണിനെ ശേഷം ഒഴിവാക്കാമെന്ന് യുനൈറ്റ് തീരുമാനിച്ചത്.




Next Story

RELATED STORIES

Share it