Football

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ വീഴ്ത്തി ലെസ്റ്റര്‍; എവര്‍ട്ടണ്‍ കുതിപ്പിന് അവസാനം

1973ന് ശേഷം ആദ്യമായാണ് ആഴ്‌സണലിനെതിരേ ലെസ്റ്റര്‍ ജയിക്കുന്നത്.

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ വീഴ്ത്തി ലെസ്റ്റര്‍; എവര്‍ട്ടണ്‍ കുതിപ്പിന് അവസാനം
X




എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരേ ലെസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്ററിന്റെ ജയം. ജാമി വാര്‍ഡിയുടെ 80ാം മിനിറ്റിലെ ഗോളാണ് ലെസ്റ്ററിന് വിജയമൊരുക്കിയത്. 1973ന് ശേഷം ആദ്യമായാണ് ആഴ്‌സണലിനെതിരേ ലെസ്റ്റര്‍ ജയിക്കുന്നത്.മറ്റൊരു മല്‍സരത്തില്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന എവര്‍ട്ടണെ സതാംപ്ടണ്‍ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള എവര്‍ട്ടണ് സതാംപ്ടണിനെതിരേ ഒരു ഗോള്‍ നേടാന്‍ പോലും കഴിഞ്ഞില്ല. വോള്‍വ്‌സ്-ന്യൂകാസില്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. സതാംപ്ടണ്‍ ലീഗില്‍ ആറാം സ്ഥാനത്താണുള്ളത്.


സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് ഒന്നാം സ്ഥാനത്തെത്തി.ഇന്ന് ഹുസ്‌കയെ 4-1ന് തോല്‍പ്പിച്ചാണ് സോസിഡാഡ് ഒന്നാം സ്ഥാനത്തെത്തിയത്.മറ്റൊരു മല്‍സരത്തില്‍ റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആല്‍വ്‌സ് തോല്‍പ്പിച്ചു. ഗെറ്റാഫെയെ ഗ്രനാഡ ഒരു ഗോളിന് തോല്‍പ്പിച്ചു. കാഡിസ്-വിയ്യാറല്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് സമനില. ഹെല്ലാസ് വെറോണയോടാണ് യുവന്റസ് സമനില വഴങ്ങിയത്.






Next Story

RELATED STORIES

Share it