Football

ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍ ഫൈനല്‍

രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡാണ്.

ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍ ഫൈനല്‍
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ഇന്ന് നടന്ന സെമി രണ്ടാം പാദത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് ഫൈനലില്‍ എത്തിയത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനും മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. രണ്ടാം പകുതിയില്‍ മാര്‍ഷ്യല്‍, ഫ്രെഡ് എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡാണ്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ സതാംപ്ടണിനെ പരാജയപ്പെടുത്തിയാണ് ന്യൂകാസില്‍ കലാശക്കൊട്ടില്‍ ഇടം നേടിയത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂകാസില്‍ ഒരു ഫൈനലില്‍ കളിക്കുന്നത്.





Next Story

RELATED STORIES

Share it