Football

ഹാരി കെയ്‌നിന് നാല് ഗോള്‍; ലോകകപ്പ് യോഗ്യത നേടി ഇംഗ്ലണ്ട്

നേരത്തെ യോഗ്യത നേടിയ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി സ്‌കോട്ട്‌ലന്റിന് പ്ലേ ഓഫ് യോഗ്യത.

ഹാരി കെയ്‌നിന് നാല് ഗോള്‍; ലോകകപ്പ് യോഗ്യത നേടി ഇംഗ്ലണ്ട്
X


ലണ്ടന്‍: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ട്. ഗ്രൂപ്പ് ഐയില്‍ സാന്‍ മരിനോയെ എതിരില്ലാത്ത 10 ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് യോഗ്യത ഉറപ്പിച്ചത്. മല്‍സരത്തില്‍ ഹാരി കെയ്ന്‍ നാല് ഗോളുകള്‍ നേടി. 27, 31, 39, 42 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍. മാഗ്വയര്‍, ഫാബ്രി, സ്മിത്ത് റോ, മിങ്‌സ്, അബ്രാം , സാക്ക എന്നിവരും ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ ചെയ്തു.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് പോളണ്ടാണ് ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് എഫില്‍ നിന്ന് നേരത്തെ യോഗ്യത നേടിയ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി സ്‌കോട്ട്‌ലന്റിന് പ്ലേ ഓഫ് യോഗ്യത. രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്‌കോട്ട്‌ലന്റ് പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത നേടിയത്.




Next Story

RELATED STORIES

Share it