Football

പ്രീമിയര്‍ ലീഗ്; രക്ഷയില്ലാതെ യുനൈറ്റഡ്; ന്യൂകാസിലിനോട് സമനില

ലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്; രക്ഷയില്ലാതെ യുനൈറ്റഡ്; ന്യൂകാസിലിനോട് സമനില
X


ഓള്‍ഡ്ട്രാഫോഡ്: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് ഏറ്റുമുട്ടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. ഏഴാം മിനിറ്റില്‍ സെയ്ന്റ് മാക്‌സിമിനിലൂടെയാണ് ന്യൂകാസില്‍ മല്‍സരത്തില്‍ ലീഡെടുത്തത്. 19ാം സ്ഥാനത്തുള്ള ന്യൂകാസിലിനോട് പൊരുതാന്‍ യുനൈറ്റഡ് നിര നന്നേ പാടുപ്പെട്ടിരുന്നു. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചുവപ്പ് ചെകുത്താന്‍മാര്‍ക്ക് ആയില്ല.

ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് മാറി തിരിച്ചെത്തിയ എഡിസണ്‍ കവാനിയെയും ജാഡന്‍ സാഞ്ചോയെയും യുനൈറ്റഡ് കളത്തിലിറക്കി.71ാം മിനിറ്റില്‍ കവാനിയുടെ ഗോളാണ് യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തിയത്. മികച്ച നീക്കങ്ങളാണ് റെലഗേഷന്‍ ഭീഷണിയുള്ള ന്യൂകാസില്‍ നടത്തിയത്. ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ മികച്ച സേവുകളാണ് യുനൈറ്റഡിനെ രക്ഷിച്ചത്.75ാം മിനിറ്റില്‍ കവാനി വീണ്ടും മികച്ച അവസരം സൃഷ്ടിച്ചിരുന്നു.എന്നാല്‍ അത് ലക്ഷ്യം കണ്ടില്ല. ലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it