Football

ലോകകപ്പ് യോഗ്യത; കാനറിപ്പട ഇക്വഡോറിനെതിരേ; നെയ്മര്‍, ഫാബിനോ, പക്വേററ പുറത്ത്

പുലര്‍ച്ചെ 2.30നാണ് മല്‍സരം.

ലോകകപ്പ് യോഗ്യത; കാനറിപ്പട ഇക്വഡോറിനെതിരേ; നെയ്മര്‍, ഫാബിനോ, പക്വേററ പുറത്ത്
X


സാവോപോളോ: ലോകകപ്പ് ലാറ്റിന്‍അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബ്രസീല്‍ നാളെ ഇക്വഡോറിനെ നേരിടും. പുലര്‍ച്ചെ 2.30നാണ് മല്‍സരം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയിരുന്നു. ഇക്വഡോര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ടീറ്റെയ്ക്ക് കീഴില്‍ ടീമിന്റെ തോല്‍വി അറിയാത്ത 12ാം മല്‍സരത്തിനാണ് നാളെ ഇറങ്ങുന്നത്.


പരിക്കിനെ തുടര്‍ന്ന് ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത സൂപ്പര്‍ താരം നെയ്മര്‍ ടീമിനൊപ്പമില്ല. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഫാബിനോ, ലൂക്കാസ് പക്വേറ്റ എന്നിവര്‍ കളിക്കില്ല. സീനിയര്‍ താരം ഡാനി ആല്‍വ്‌സ് ആദ്യ ഇലവനില്‍ സ്ഥാനം നേടി. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍, മിലിറ്റോ എന്നിവരും തിയാഗോ സില്‍വ, റിബേറോ, ഫ്രഡ് എന്നിവരും മഞ്ഞപ്പടയ്ക്കായി നാളെയിറങ്ങും.





Next Story

RELATED STORIES

Share it