Football

മെംഫിസ് ഡിപ്പേയെ ബാഴ്‌സ റിലീസ് ചെയ്യും

യുവന്റസിന്റെ ഡിബാല അടുത്തിടെ ക്ലബ്ബ് വിട്ടിരുന്നു.

മെംഫിസ് ഡിപ്പേയെ ബാഴ്‌സ റിലീസ് ചെയ്യും
X


ക്യാംപ് നൗ: ബാഴ്‌സലോണയുടെ നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയെ ക്ലബ്ബ് ഉടന്‍ റിലീസ് ചെയ്‌തേക്കും.സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ബാഴ്‌സയ്ക്ക് പുതിയ നാലോളം താരങ്ങളെ ഉടന്‍ സൈന്‍ ചെയ്യേണ്ടതുണ്ട്.ഇതിനാല്‍ ഡിപ്പേയെ വില്‍ക്കാനാണ് ആലോചന. ലെവന്‍ഡോസ്‌കി, റഫീനാ,ജൂലസ് കൗണ്ടെ എന്നിവരുമായി ബാഴ്‌സ കരാറിലെത്തിയിരുന്നു.ഈ താരങ്ങള്‍ ടീമിലെത്തുന്നതോടെ ഡിപ്പേയ്ക്ക് സാവിയുടെ ഇലവനില്‍ കാര്യമായ സ്ഥാനവും ഉണ്ടാവില്ല. താരത്തിനെ സ്വന്തമാക്കാന്‍ യുവന്റസ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. യുവന്റസിന്റെ ഡിബാല അടുത്തിടെ ക്ലബ്ബ് വിട്ടിരുന്നു. മറ്റൊരു താരമായ മൊറാട്ടയും ഉടന്‍ ക്ലബ്ബ് വിടും. ഈ സ്ഥാനത്തേക്കാണ് ഡിപ്പേയെ യുവന്റസ് പ്രതീക്ഷിക്കുന്നത്.




Next Story

RELATED STORIES

Share it