Football

പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ നാലടിച്ച് ചെല്‍സി

ഹാവര്‍ട്‌സ് (8), പുലിസിക്ക് (10,78), സൗമാ (30) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്.

പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ നാലടിച്ച് ചെല്‍സി
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ചെല്‍സി. കഴിഞ്ഞ ദിവസം രാത്രി നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് പരാജയപ്പെടുത്തിയാണ് ബ്ലൂസിന്റെ വിജയം. ഹാവര്‍ട്‌സ് (8), പുലിസിക്ക് (10,78), സൗമാ (30) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. ഹുഡ്‌സണ്‍ ഒഡോയി, ഹാവര്‍ട്‌സ്, മൗണ്ട് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.


ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാം യുനൈറ്റഡിനെയും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടന്‍ഹാം ഹോട്ട്‌സപറിനെയും നേരിടും. ആഴ്‌സണലിന്റെ എതിരാളി ഷെഫീല്‍ഡ് യുനൈറ്റഡാണ്.




Next Story

RELATED STORIES

Share it