Football

ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് സമനില, ജര്‍മ്മനിക്കും സ്‌പെയിനിനും ജയം

ജര്‍മ്മനി ലിച്ചെന്‍സ്റ്റീനെ എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെടുത്തി.

ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് സമനില, ജര്‍മ്മനിക്കും സ്‌പെയിനിനും  ജയം
X


ലിസ്ബണ്‍: യൂറോപ്പ്യന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് തിരിച്ചടി.ഇന്ന് നടന്ന മല്‍സരത്തില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനോട് അവര്‍ സമനില വഴങ്ങി. ഗോള്‍ രഹിത സമനിലയാണ് റൊണാള്‍ഡോയും കൂട്ടരും നേടിയത്.81ാം മിനിറ്റില്‍ പെപ്പ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പോര്‍ച്ചുഗലിന് വന്‍ തിരിച്ചടിയും ആയി. ഗ്രൂപ്പ് എയില്‍ 17പോയിന്റുമായി പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്താണ്. പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം രണ്ടാം സ്ഥാനത്തുള്ള സെര്‍ബിയയോടാണ്.സെര്‍ബിയക്ക് പോര്‍ച്ചുഗലിന്റെ അതേ പോയിന്റാണ്. നേരത്തെ യോഗ്യത നേടിയ ജര്‍മ്മനി ലിച്ചെന്‍സ്റ്റീനെ എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യ എതിരില്ലാത്ത ആറ് ഗോളിന് സൈപ്രസിനെ വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ മാള്‍ട്ടയെ 7-1നും പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്വീഡന്‍ ജോര്‍ജ്ജിയയോടെ എതിരിലാത്ത രണ്ട് ഗോളിനും തോറ്റു.




Next Story

RELATED STORIES

Share it