Football

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് 701ാം ഗോള്‍; യൂറോപ്പയില്‍ യുനൈറ്റഡിന് ജയം

ഗ്രൂപ്പില്‍ റയല്‍ സോസിഡാഡിന് താഴെ യുനൈറ്റഡ് രണ്ടാം സ്ഥാനത്താണ്.

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് 701ാം ഗോള്‍; യൂറോപ്പയില്‍ യുനൈറ്റഡിന് ജയം
X


ഓള്‍ഡ്ട്രാഫോഡ്: നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു.യൂറോപ്പാ ലീഗില്‍ മാള്‍ഡോവന്‍ ക്ലബ്ബ് ഷെരീഫ് തിരാസ്‌പോളിനെതിരേയാണ് റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്. ഒരാഴ്ച ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ നിന്ന് പുറത്തായ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറക്കിയിരുന്നു. 81ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസ് ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ കരിയറിലെ 701ാം ഗോളാണ്. ഷെരിഫിനെതിരേ മൂന്ന് ഗോളിന്റെ ജയവും യുനൈറ്റഡ് നേടി. ഡലോട്ട്, റാഷ്‌ഫോഡ് എന്നിവരും യുനൈറ്റഡിനായി വലകുലിക്കി. ഗ്രൂപ്പില്‍ റയല്‍ സോസിഡാഡിന് താഴെ യുനൈറ്റഡ് രണ്ടാം സ്ഥാനത്താണ്.


ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ പിഎസ് വി ഐന്തോവനെതിരേ രണ്ട് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.




Next Story

RELATED STORIES

Share it