Football

റൊണാള്‍ഡോയ്ക്ക് ഡബിള്‍; യുവന്റസ് രക്ഷപ്പെട്ടു; നപ്പോളിക്ക് തകര്‍പ്പന്‍ ജയം

തോല്‍വി വഴങ്ങേണ്ടിയിരുന്ന മല്‍സരത്തില്‍ യുവന്റസിന് രക്ഷകനായത് സ്റ്റാര്‍ പ്ലയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

റൊണാള്‍ഡോയ്ക്ക് ഡബിള്‍; യുവന്റസ് രക്ഷപ്പെട്ടു; നപ്പോളിക്ക് തകര്‍പ്പന്‍ ജയം
X



റോം: ഇറ്റാലിയന്‍ സീരി എയില്‍ റോമയോടെ കഷ്ടിച്ച് രക്ഷപ്പെട്ട് യുവന്റസ്.തോല്‍വി വഴങ്ങേണ്ടിയിരുന്ന മല്‍സരത്തില്‍ യുവന്റസിന് രക്ഷകനായത് സ്റ്റാര്‍ പ്ലയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മല്‍സരത്തില്‍ വെര്‍ട്ടൗട്ടിലൂടെ 31ാം മിനിറ്റില്‍ റോമ മുന്നിലെത്തി. തുടര്‍ന്ന് 44ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ സമനില പിടിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ റോമ വെര്‍ട്ടൗട്ടിലൂടെ തന്നെ രണ്ടാം ഗോള്‍ നേടി ലീഡെടുത്തു. തുടര്‍ന്ന് 69ാം മിനിറ്റില്‍ റൊണാള്‍ഡോ തന്നെ മറ്റൊരു ഗോളിലൂടെ ടീമിന്റെ രക്ഷകനാവുകയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളി ജിനോയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ എസി മിലാന്‍ ക്രോട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ സസുഓളയും ഹെല്ലാസ് വെറോണയും ജയിച്ചു.





Next Story

RELATED STORIES

Share it