Football

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി
X

ലിസ്ബണ്‍: തന്നെ ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാക്കിയത് മെസ്സിയാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലങ്ങളായുള്ള കളിക്കളത്തിലെ ശത്രുത തന്നെയാണ് തന്റെ ഉയര്‍ച്ചയ്ക്ക് കാരണമെന്നും റൊണാള്‍ഡോ പറഞ്ഞു. എന്നാല്‍ ആരോഗ്യകരമായ ശത്രുതയാണ് ഞങ്ങള്‍ തമ്മില്‍ നില്‍ക്കുന്നത്. അത് താന്‍ ആസ്വദിക്കുന്നു. സ്പാനിഷ് ലീഗ് വിട്ട് ഇറ്റലിയിലേക്ക് വന്നപ്പോള്‍ മെസ്സിയെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. മെസ്സിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു-യുവന്റസ് താരം പറഞ്ഞു.

റയല്‍ മാഡ്രിഡും ബാഴ്‌സയും തമ്മിലായിരുന്നു ലാ ലിഗയിലേ വാശിയേറിയ പോരാട്ടങ്ങള്‍. ഈ പോരാട്ടങ്ങള്‍ തന്നെയാണ് ഞങ്ങളെ കരുത്തരായ താരങ്ങളാക്കിയത്. ഞങ്ങള്‍ ഇരുവരും തമ്മില്‍ മികച്ച പ്രഫഷനല്‍ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും തന്നെ മെസ്സി ഒരു പാട് സ്വാധീനിച്ചിട്ടുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.

റയല്‍ താരം ലൂക്കാ മൊഡ്രിച്ച് കഴിഞ്ഞ വര്‍ഷം ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് 10 വര്‍ഷം തുടര്‍ച്ചയായി ബാലണ്‍ ഡിയോര്‍ പുരസ്‌കാരം പങ്കിട്ടത് മെസ്സിയും റൊണാള്‍ഡോയും കൂടിയാണ്. മെസ്സിയോട് സ്പാനിഷ് ലീഗ് വിട്ട് ഇറ്റാലിയന്‍ ലീഗിലേക്ക് വരാനും നേരത്തെ റൊണാള്‍ഡോ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it