Football

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയേക്കും

താരത്തെ ഇക്കുറി ടീമിലെത്തിക്കില്ലെന്ന് റയല്‍ കോച്ച് ആന്‍സിലോട്ടി അറിയിച്ചു.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയേക്കും
X


ഇത്തിഹാദ്: മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ ചിരവൈരികളായ മാഞ്ച്‌സറ്റര്‍ സിറ്റിയിലേക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുവന്റസില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്ത റൊണാള്‍ഡോയെ അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡസ് മാഞ്ച്‌സറ്റര്‍ സിറ്റിക്ക് ഓഫര്‍ ചെയ്തതായി ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ കരിയറിന് തുടക്കമിട്ട തന്റെ സ്വപ്‌നടീമായ യുനൈറ്റഡിന്റെ വൈരികളായ സിറ്റിയിലേക്ക് താരം പോവുമോ എന്നാണ് ആരാധകരുടെ സംശയം.റൊണാള്‍ഡോയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഏജന്റ് ഓഫര്‍ മുന്നോട്ട് വച്ചത്.അതിനിടെ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടിന് വിരാമമായി. താരത്തെ ഇക്കുറി ടീമിലെത്തിക്കില്ലെന്ന് റയല്‍ കോച്ച് ആന്‍സിലോട്ടി അറിയിച്ചു.




Next Story

RELATED STORIES

Share it