ഏഴാം നമ്പര്‍; എഡിസണ്‍ കവാനിക്ക് നന്ദി അറിയിച്ച് റൊണാള്‍ഡോ
കവാനി ചെയ്ത ഈ പ്രവൃത്തിക്ക് അദ്ദേഹത്തോടെ നന്ദി അറിയിക്കുന്നതായി റൊണാള്‍ഡോയെ ഉദ്ധരിച്ച് യുനൈറ്റഡ് അറിയിച്ചു.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇതിഹാസ ഏഴാം നമ്പര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ വീണ്ടും ലഭിച്ചതിന് നന്ദി അറിയിച്ച് താരം. സഹതാരം എഡിസണ്‍ കവാനിയാണ് റൊണാള്‍ഡോയ്ക്ക് തന്റെ ഏഴാം നമ്പര്‍ നല്‍കിയത്. ഇതിനാണ് റോണോ ഉറുഗ്വെ താരത്തിന് നന്ദി അറിയിച്ചത്. യുവന്റസില്‍ നിന്നും പഴയ ക്ലബ്ബിലേക്ക് തിരിച്ചുവന്ന റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. കവാനി ചെയ്ത ഈ പ്രവൃത്തിക്ക് അദ്ദേഹത്തോടെ നന്ദി അറിയിക്കുന്നതായി റൊണാള്‍ഡോയെ ഉദ്ധരിച്ച് യുനൈറ്റഡ് അറിയിച്ചു. യുനൈറ്റഡ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കവാനിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റുകളുണ്ട്. കവാനി 21ാം നമ്പര്‍ ജെഴ്‌സിയാണ് അണിയുക. സിആര്‍7 എന്ന ബ്രാന്റിനെ ലോകപ്രശ്‌സ്തമാക്കിയത് യുനൈറ്റഡിലെ ഏഴാം നമ്പറാണ്. റയലിലും യുവന്റസിലും പോര്‍ച്ചുഗലിനായും താരം ഏഴാം നമ്പറിലാണ് കളിച്ചത്.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT