Football

യുവന്റസിലെ സഹതാരങ്ങളോട് യാത്ര പറഞ്ഞ് റൊണാള്‍ഡോ

രണ്ട് ദിവസത്തിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ ധാരണയിലാവും.

യുവന്റസിലെ സഹതാരങ്ങളോട് യാത്ര പറഞ്ഞ് റൊണാള്‍ഡോ
X


ടൂറിന്‍: യുവന്റസ് വിടാന്‍ തീരുമാനിച്ച റൊണാള്‍ഡോ തന്റെ ടീമിലെ സഹതാരങ്ങളോട് യാത്ര പറഞ്ഞു പിരിഞ്ഞു. ഇന്ന് നടന്ന പരിശീലന സെഷനിടെയാണ് താരം ഗ്രൗണ്ടിലേക്ക് വന്ന് യാത്ര പറഞ്ഞത്. കഴിഞ്ഞ ദിവസം മുതല്‍ റോണോ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. താരം യുവന്റസിനായി ഇനി കളിക്കില്ലെന്ന് അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ ധാരണയിലാവും. തിങ്കളാഴ്ചയാവും താരം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. മെഡിക്കലിന് ശേഷം റൊണാള്‍ഡോ അവിടെ തുടര്‍ന്നേക്കും.




Next Story

RELATED STORIES

Share it