Football

നപ്പോളിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത്

അവര്‍ ആറാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

നപ്പോളിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത്
X



റോം: 2022-23 സീസണിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ക്രിസറ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, റഫീനാ എന്നിവരുടെ ട്രാന്‍സ്ഫറുകളാണ്. ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാനാണ് റൊണാള്‍ഡോയ്ക്ക് ആഗ്രഹം. ഇതേ തുടര്‍ന്ന് ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായുള്ളത് ചെല്‍സിയാണ്. എന്നാല്‍ ഇന്ന് ഇറ്റാലിയന്‍ പ്രമുഖരായ നപ്പോളിയും താരത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നപ്പോളിക്ക് ഇത്തവണ ചാംപ്യന്‍സ് ലീഗ് യോഗ്യതയുണ്ട്. ഒരു വര്‍ഷം മുമ്പ് യുവന്റസില്‍ നിന്ന് വന്ന റൊണാള്‍ഡോയ്ക്ക് യുനൈറ്റഡിനൊപ്പം ഇത്തവണ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാനായില്ല. അവര്‍ ആറാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്. വീണ്ടും താരം ഇറ്റലിയിലേക്ക് തന്നെ തിരിക്കുമോ പ്രീമിയര്‍ ലീഗില്‍ തന്നെ തുടരുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it