Football

യുവന്റസിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഇല്ല; ഭാവി തീരുമാനിക്കാനെന്ന് റിപ്പോര്‍ട്ട്

റൊണാള്‍ഡോയുടെ യുവന്റസിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ്.

യുവന്റസിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഇല്ല; ഭാവി തീരുമാനിക്കാനെന്ന് റിപ്പോര്‍ട്ട്
X


ടൂറിന്‍; ഉഡിനീസിനെതിരായ സീസണിലെ യുവന്റസിന്റെ ആദ്യ മല്‍സരത്തിലെ ആദ്യ ഇലവനില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്. റൊണാള്‍ഡോ ആവശ്യപ്പെട്ടതനുസരിച്ചാണ് താരത്തെ ബെഞ്ചിലിരുത്തിയതെന്ന് കോച്ച് അലിഗ്രി അറിയിച്ചു. താരത്തിന്റെ ഭാവി തീരുമാനിക്കാനാണ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് ട്രാന്‍സ്ഫര്‍ വിദഗ്ധര്‍ പറയുന്നു. പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണിതെന്നും വിലയിരുത്തുന്നു. റൊണാള്‍ഡോയുടെ യുവന്റസിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ്. കരാര്‍ പുതുക്കുന്നതിനെ കുറിച്ച് യുവന്റസ് പുതിയ അറിയിപ്പുകളും പുറത്ത് വിട്ടിട്ടില്ല. പുതിയ കരാര്‍ നല്‍കാനുള്ള താരത്തിന്റെ പ്രതിഷേധമായും ഇതിനെ കണക്കാക്കുന്നുണ്ട്.




Next Story

RELATED STORIES

Share it