Football

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കോന്റെ യുഗമോ സിദാന്‍ യുഗമോ?

തന്റെ പ്രിയ ശിഷ്യന്‍ റോണോയ്‌ക്കൊപ്പം സിദാന്‍ വീണ്ടും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കോന്റെ യുഗമോ സിദാന്‍ യുഗമോ?
X


മാഞ്ച്‌സറ്റര്‍: തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് യുനൈറ്റഡിന്റെ സോള്‍ഷ്യര്‍ യുഗത്തിന് അവസാനമാവുന്നു. പുതിയ കോച്ചിനായി യുനൈറ്റഡ് സജീവ ചര്‍ച്ചയാരംഭിച്ചു. ഇന്റര്‍മിലാന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നേടികൊടുത്ത അന്റോണിയോ കോന്റെയ്ക്കാണ് നിലവില്‍ തല്‍സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. കോന്റെയുമായി യുനൈറ്റഡ് ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കാത്ത കോന്റെ യുനൈറ്റഡിന്റെ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


അതിനിടെ റയല്‍മാഡ്രിഡിനെ നിരവധി കിരീടങ്ങളിലേക്ക് നയിച്ച മുന്‍ കോച്ച് സിനദിന്‍ സിദാനെയും തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തന്റെ പ്രിയ ശിഷ്യന്‍ റോണോയ്‌ക്കൊപ്പം സിദാന്‍ വീണ്ടും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ സോള്‍ഷ്യര്‍ മാനേജ്‌മെന്റിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടീമിനുള്ളില്‍ നിരവധി താരങ്ങള്‍ സോള്‍ഷ്യര്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ സോള്‍ഷ്യര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it