Football

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

ബ്രന്റ്‌ഫോഡിനായും 30കാരനായ താരം തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്നു.

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍
X


മാഞ്ചസ്റ്റര്‍: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തി. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഓള്‍ഡ് ട്രാഫോഡിലെത്തുന്നത്. ഇന്റര്‍മിലാന്‍ താരമായിരുന്ന എറിക്‌സണ്‍ കഴിഞ്ഞ സീസണില്‍ ബ്രന്റ്‌ഫോഡിന് വേണ്ടിയാണ് കളിച്ചത്. കഴിഞ്ഞ യൂറോ കപ്പ് മല്‍സരത്തിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ട് വന്നതിനെ തുടര്‍ന്ന് താരം മാസങ്ങളോളം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് ഇന്റര്‍ താരത്തെ ഒഴിവാക്കിയിരുന്നു. ബ്രന്റ്‌ഫോഡിനായും 30കാരനായ താരം തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്നു.




Next Story

RELATED STORIES

Share it