Football

എഫ് എ കപ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി; വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി

പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.

എഫ് എ കപ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി; വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി
X


ലണ്ടന്‍: എഫ് എ കപ്പില്‍ പ്ലേമൗത്തിനെതിരേ കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി.നാലാം റൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 2-1നാണ് ചെല്‍സിയുടെ ജയം. നിശ്ചിത സമയത്ത് മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു.തുടര്‍ന്ന് എക്‌സ്ട്രാടൈമില്‍ 105ാം മിനിറ്റില്‍ അലോണ്‍സോയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. അസപിലിക്യുറ്റായാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്(41). എട്ടാം മിനിറ്റില്‍ പ്ലേ മൗത്ത് ലീഡ് നേടിയിരുന്നു.


മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ഫുള്‍ഹാമിനെ 4-1ന് പരാജയപ്പെടുത്തി. ബ്രന്റ്‌ഫോഡിനെ എവര്‍ട്ടണ്‍ 4-1നും വീഴ്ത്തി. പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.




Next Story

RELATED STORIES

Share it