Football

പ്രീമിയര്‍ ലീഗ്; ചെല്‍സി രക്ഷപ്പെട്ടു; ടോപ് ഫോറില്‍ നിലയുറപ്പിച്ചു

മറ്റൊരു മല്‍സരത്തില്‍ റെലഗേഷന്‍ സോണിലുള്ള ബേണ്‍ലി ആസ്റ്റണ്‍ വില്ലയോട് സമനില വഴങ്ങി.

പ്രീമിയര്‍ ലീഗ്; ചെല്‍സി രക്ഷപ്പെട്ടു; ടോപ് ഫോറില്‍ നിലയുറപ്പിച്ചു
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് തോമസ് ടുഷേലിന്റെ ചെല്‍സി. ഇന്ന് ലെസ്റ്റര്‍ സിറ്റിയാണ് ബ്ലൂസിനെ 1-1ന് സമനിലയില്‍ പിടിച്ചത്. ഇന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ചെല്‍സിയുടെ ടോപ് ഫോര്‍ യോഗ്യത ഉറപ്പിക്കാന്‍ അവസാന ദിവസം വരെ കാത്തിരിക്കേണ്ടിയിരുന്നു. അവസാന റൗണ്ട് മല്‍സരത്തില്‍ ചെല്‍സി തോല്‍ക്കുകയും ടോട്ടന്‍ഹാം ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ചെല്‍സി ടോപ് ഫോര്‍ യോഗ്യത ലഭിക്കാതെ താഴേക്ക് വീഴുമായിരുന്നു. ഇന്ന് ആറാം മിനിറ്റില്‍ മാഡിസണിലൂടെ ലെസ്റ്റര്‍ ലീഡെടുത്തു. 35ാം മിനിറ്റില്‍ അലോണ്‍സോയാണ് ചെല്‍സിയുടെ രക്ഷകനായത്. ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ റെലഗേഷന്‍ സോണിലുള്ള ബേണ്‍ലി ആസ്റ്റണ്‍ വില്ലയോട് സമനില വഴങ്ങി.





Next Story

RELATED STORIES

Share it