Football

ചെല്‍സിക്ക് പുതിയ ഉടമകള്‍; ബ്ലൂസ് ഇനി ടോഡ് ബോഹ്ലി ഗ്രൂപ്പിന്

തുടര്‍ന്നാണ് ക്ലബ്ബ് ലേലത്തില്‍ വച്ചത്.

ചെല്‍സിക്ക് പുതിയ ഉടമകള്‍; ബ്ലൂസ് ഇനി ടോഡ് ബോഹ്ലി ഗ്രൂപ്പിന്
X


സ്റ്റാംഫോഡ്ബ്രിഡ്ജ്: ലോസ് ആഞ്ചല്‍സിലെ ഡോഡ്‌ഗേഴ്‌സിന്റെ ഉടമയായ ടോഡ് ബോഹ്ലി ഗ്രൂപ്പ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ സ്വന്തമാക്കി.4.25 ബില്ല്യണ്‍ യൂറോയുടെ കരാറാണ് ഗ്രൂപ്പ് സ്വന്തമാക്കിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യന്‍ കോടീശ്വരനും മുന്‍ ചെല്‍സി ഉടമയുമായ റോമന്‍ അബ്രമോവിച്ചിനെ ബ്രീട്ടിഷ് സര്‍ക്കാര്‍ വിലക്കിയത്. തുടര്‍ന്നാണ് ക്ലബ്ബ് ലേലത്തില്‍ വച്ചത്. ക്ലിയര്‍ലെക്ക് ക്യാപിറ്റലന്റെ ഉടമയായ ബോഹ്ലിയെ കൂടാതെ ഗുഗ്ഗന്‍ഹീം പാര്‍ട്‌നെഴ്‌സ് ഉടമയായ മാര്‍ക്ക് വാള്‍ട്ടര്‍, സ്വിസ് ബിസിനസ്സുകാരനായ ഹാന്‍സിയോര്‍ഗ് വൈസ് എന്നിവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ചെല്‍സിയെ വാങ്ങിയത്.






Next Story

RELATED STORIES

Share it