Football

ലീഗ് കപ്പ്; ആദ്യ പാദം ചെല്‍സിക്ക് സ്വന്തം

ലിവര്‍പൂള്‍ ടീമിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മല്‍സരം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലീഗ് കപ്പ്; ആദ്യ പാദം ചെല്‍സിക്ക് സ്വന്തം
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് സെമി ആദ്യ പാദത്തില്‍ ടോട്ടന്‍ഹാമിനെതിരേ 2-0ത്തിന്റെ ജയം നേടി ചെല്‍സി. ഹാവര്‍ട്‌സ് ആണ് അഞ്ചാം മിനിറ്റില്‍ ബ്ലൂസിന്റെ ഗോള്‍ നേടിയത്. ടോട്ടന്‍ഹാം താരം ഡേവിസിന്റെ സെല്‍ഫ് ഗോളിലാണ് ചെല്‍സി വീണ്ടും ലീഡെടുത്തത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ചെല്‍സി അത് നഷ്ടപ്പെടുത്തിയിരുന്നു. വന്‍ മാര്‍ജിനിലുള്ള ജയം നേടാവുന്ന മല്‍സരമാണ് ചെല്‍സി 2-0ത്തിലെത്തിച്ചത്.ലിവര്‍പൂള്‍-ആഴ്‌സണല്‍ രണ്ടാം സെമി കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. ലിവര്‍പൂള്‍ ടീമിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലബ്ബ് മല്‍സരം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it