Football

ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു; ചെല്‍സിയോടും തോറ്റു

തോല്‍വിയോടെ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു; ചെല്‍സിയോടും തോറ്റു
X


ആന്‍ഫീല്‍ഡ്: നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗിലെ കഷ്ടകാലം തുടരുന്നു. ഹോം ഗ്രൗണ്ടില്‍ ഇന്നലെ നടന്ന മല്‍സരത്തിലും ലിവര്‍പൂള്‍ തോല്‍വി നേരിട്ടു. ചെല്‍സിയാണ് ചെമ്പടയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. 129 വര്‍ഷത്തെ ലിവര്‍പൂള്‍ ചരിത്രത്തില്‍ ആദ്യമായാണ് ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങള്‍ തോല്‍ക്കുന്നത്. 42ാം മിനിറ്റില്‍ മൗണ്ടിലൂടെയാണ് ചെല്‍സി വിജയഗോള്‍ നേടിയത്. ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്തെത്തിയപ്പോള്‍ തോല്‍വിയോടെ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തേക്ക് വീണു.


മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ വെസ്റ്റ്ബ്രൂമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അഞ്ചാം സ്ഥാനത്തെത്തി. ഫുള്‍ഹാമിനെ ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.


ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന് വീണ്ടും ജയം. ഇന്ന് പാര്‍മയെ 2-1നാണ് മിലാന്‍ തോല്‍പ്പിച്ചത്. മിലാന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. സാഞ്ചസ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.


ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ബൊര്‍ഗക്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. സരാബിയയാണ് പിഎസ്ജിയുടെ സ്‌കോറര്‍. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായുള്ള പോയിന്റ് അന്തരം രണ്ട് പോയിന്റാക്കി കുറച്ചു.






Next Story

RELATED STORIES

Share it