Football

ചാംപ്യന്‍സ് ലീഗ്; ഇറ്റലിയിലെ തിരിച്ചടിക്ക് ഇംഗ്ലണ്ടില്‍ മറുപടി കൊടുത്ത് ചെല്‍സി

തുല്യപോയിന്റുള്ള യുവന്റസ് ഗ്രൂപ്പില്‍ രണ്ടാമതാണ്.

ചാംപ്യന്‍സ് ലീഗ്; ഇറ്റലിയിലെ തിരിച്ചടിക്ക് ഇംഗ്ലണ്ടില്‍ മറുപടി കൊടുത്ത് ചെല്‍സി
X


സ്റ്റാംഫോഡ് ബ്രിഡ്ജ്:ചാംപ്യന്‍സ് ലീഗ് ആദ്യപാദത്തില്‍ തോമസ് ടുഷേലിന്റെ ശിഷ്യന്‍മാര്‍ക്ക് വന്‍ തോല്‍വി നല്‍കിയ യുവന്റസിനെ സ്വന്തം തട്ടകത്തില്‍ നിലംപരിശാക്കി ചെല്‍സി. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ യുവന്റസിനെ എതിരില്ലാത്ത നാല് ഗോളിനാണ് ചെല്‍സി മറികടന്നത്. ചലോഭാ, ജെയിംസ്, ഹുഡ്‌സണ്‍ ഒഡോയി, വെര്‍ണര്‍ എന്നിവരാണ് നീലപ്പടയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ചെല്‍സി ഗ്രൂപ്പില്‍ ഒന്നാമതെത്തി. തുല്യപോയിന്റുള്ള യുവന്റസ് ഗ്രൂപ്പില്‍ രണ്ടാമതാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന മാല്‍മോ എഫ്എഫ്- സെനിറ്റ് പീറ്റേഴ്‌സ്ബര്‍ഗ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it