Football

ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാര്‍ ജയത്തോടെ തുടങ്ങി; യുവന്റസും വിജയവഴിയില്‍

2005ന് ശേഷമുള്ള യുവന്റസിന്റെ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ജയമാണ്.

ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാര്‍ ജയത്തോടെ തുടങ്ങി; യുവന്റസും വിജയവഴിയില്‍
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി ചാംപ്യന്‍സ് ലീഗില്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ റഷ്യന്‍ ക്ലബ്ബ് സെനിറ്റ് പീറ്റേഴ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലൂസ് തോല്‍പ്പിച്ചത്. റൊമേലു ലൂക്കാക്കു ആണ് ചെല്‍സിയുടെ സ്‌കോറര്‍.


ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസ് സ്വീഡിഷ് ക്ലബ്ബ് മാല്‍മോയ്‌ക്കെതിരേ മൂന്ന് ഗോളിന്റെ ജയം നേടി. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ലോബോ സില്‍വ, ഡിബാല, മൊറാറ്റാ എന്നിവരാണ് ഓള്‍ഡ് ലേഡിയ്ക്കായി സ്‌കോര്‍ ചെയ്തത്.2005ന് ശേഷമുള്ള യുവന്റസിന്റെ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ജയമാണ്.




Next Story

RELATED STORIES

Share it