Football

ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ലില്ലെയും ഇന്ന് സ്റ്റാംഫോംബ്രിഡ്ജില്‍ കൊമ്പ് കോര്‍ക്കും

ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ലില്ലെയും ഇന്ന് സ്റ്റാംഫോംബ്രിഡ്ജില്‍ കൊമ്പ് കോര്‍ക്കും
X


സ്റ്റാംഫോംബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ചെല്‍സി ഇന്ന് ലില്ലെയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സി മികച്ച ഫോമിലാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിന്റെ ഫോം മാത്രമാണ് അവരുടെ പ്രശ്‌നം. ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ ലില്ലെ നിലവില്‍ 11ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ തുലാസിലായ ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്. ലില്ലെ ബ്ലൂസിന് കാര്യമായ ഭീഷണി ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it