Football

ചാംപ്യന്‍സ് ലീഗ്; ചീസയിലൂടെ യുവന്റസ് ചെല്‍സിയെ മറികടന്നു

തോല്‍വിയോടെ ബാഴ്‌സ ഗ്രൂപ്പില്‍ പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

ചാംപ്യന്‍സ് ലീഗ്; ചീസയിലൂടെ യുവന്റസ് ചെല്‍സിയെ മറികടന്നു
X


റോം: ചാംപ്യന്‍സ് ലീഗില്‍ നിലഭദ്രമാക്കി യുവന്റസ്. ഇന്ന് ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് യുവന്റസ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. ഫെഡറിക്കോ ചീസയാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എച്ചില്‍ യുവന്റസിന് താഴെ ചെല്‍സി രണ്ടാമതും സെനിറ്റ് മൂന്നാം സ്ഥാനം നില്‍ക്കുന്നു.


ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയെ വീഴ്ത്തിയത്. തോല്‍വിയോടെ ബാഴ്‌സ ഗ്രൂപ്പില്‍ പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഇതേ ഗ്രൂപ്പില്‍ നടന്ന ബയേണ്‍ മ്യുണിക്ക്-ഡൈനാമോ കെയ്‌വ് മല്‍സരത്തില്‍ ബയേണ്‍ അഞ്ച് ഗോളിന്റെ ജയം നേടി.




Next Story

RELATED STORIES

Share it