Football

സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ നില പരുങ്ങലില്‍; വീണ്ടും സമനില

സൂപ്പര്‍ താരം മെംഫിസ് ഡിപ്പേ ഗോളിനായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ നില പരുങ്ങലില്‍; വീണ്ടും സമനില
X




ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില. കാഡിസിനെതിരേ ഗോള്‍ രഹിത സമനിലയാണ് ബാഴ്‌സ വഴങ്ങിയത്. കരുത്തരായ താരങ്ങള്‍ ഉണ്ടായിട്ടും ലീഗിലെ ഇത്തിരി കുഞ്ഞന്‍മാരായ കാഡിസിനെതിരേ ഒരു ഗോള്‍ നേടാന്‍ പോലും റൊണാള്‍ഡ് കോമാന്റെ ടീമിനായില്ല. 65ാം മിനിറ്റില്‍ ഫ്രാങ്കി ഡിജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്‌സയുടെ വിജയപ്രതീക്ഷകള്‍ക്ക് തടസ്സമായി. സൂപ്പര്‍ താരം മെംഫിസ് ഡിപ്പേ ഗോളിനായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്ക് രണ്ട് ജയം മാത്രമാണുള്ളത്. പോയിന്റ് നിലയില്‍ ബാഴ്‌സ ഏഴാം സ്ഥാനത്താണ്. ഇതോടെ കോച്ച് കോമാന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. റയല്‍ സോസിഡാഡ് ഗ്രനാഡയെ 3-2ന് തോല്‍പ്പിച്ചു.സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.




Next Story

RELATED STORIES

Share it