Football

കാസിമറോയെ നോട്ടമിട്ട് യുനൈറ്റഡ്; ജാവോ ഫ്‌ളിക്‌സിനെ വിട്ടുകൊടുക്കില്ലെന്ന് അത്‌ലറ്റിക്കോ

110മില്ല്യണ്‍ യൂറോയാണ് ഫ്‌ളിക്‌സിനായി യുനൈറ്റഡ് ഓഫര്‍ ചെയ്തത്.

കാസിമറോയെ നോട്ടമിട്ട് യുനൈറ്റഡ്; ജാവോ ഫ്‌ളിക്‌സിനെ വിട്ടുകൊടുക്കില്ലെന്ന് അത്‌ലറ്റിക്കോ
X


മാഞ്ചസ്റ്റര്‍; റയല്‍ മാഡ്രിഡ് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ബ്രസീലിന്റെ കാസിമറോയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. താരത്തിനായി റയലിന് മുന്നില്‍ യുനൈറ്റഡ് പുതിയ ഓഫര്‍ വച്ചിട്ടുണ്ട്. നിരവധി മിഡ്ഫീല്‍ഡര്‍മാരുള്ള റയല്‍ മാഡ്രിഡ് താരത്തിന് വന്‍ വില കിട്ടിയാല്‍ വിട്ടുകൊടുക്കും. 60 മില്ല്യണ്‍ യൂറോയാണ് യുനൈറ്റഡ് കാസിമറോയ്ക്കായി നല്‍കിയ ആദ്യ ബിഡ്. അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫ്‌ളിക്‌സിനും യുനൈറ്റഡ് ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ അത്‌ലറ്റിക്കോ ഇത് തള്ളിയിരിക്കുകയാണ്. 110മില്ല്യണ്‍ യൂറോയാണ് ഫ്‌ളിക്‌സിനായി യുനൈറ്റഡ് ഓഫര്‍ ചെയ്തത്.




Next Story

RELATED STORIES

Share it