Football

കാരിക്ക് കൊള്ളാം; യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

രണ്ട് ഗോള്‍ ജയവുമായി ചെകുത്താന്‍മാര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

കാരിക്ക് കൊള്ളാം; യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍
X


മാഞ്ചസ്റ്റര്‍: പുതിയ കോച്ച് മൈക്കല്‍ കാരിക്കിന് കീഴിലിറങ്ങിയ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം.ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരേ രണ്ട് ഗോള്‍ ജയവുമായി ചെകുത്താന്‍മാര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.ക്രിസ്റ്റ്യാനോ റൊണാള്‍ഡ(78), ജേഡന്‍ സാഞ്ചോ (90) എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍. സാഞ്ചോയുടെ ഗോളിന് ബ്രൂണോ ഫെര്‍ണാണ്ടസാണ് വഴിയൊരുക്കിയത്.


മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ഗോളൊന്നും വീണില്ലെങ്കിലും സ്പാനിഷ് ക്ലബ്ബായിരുന്നു മുന്നിട്ട് നിന്നത്. ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ മികച്ച സേവുകളാണ് യുനൈറ്റഡിനെ രക്ഷിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ റാഷ്‌ഫോഡിനെയും ബ്രൂണോ ഫെര്‍ണാണ്ടസിനെയും കോച്ച് കാരിക്ക് ഇറക്കി. ഈ മാറ്റം മികച്ചതായിരുന്നു. തുടര്‍ന്ന് കണ്ടത് യുനൈറ്റഡ് ആക്രമണങ്ങളായിരുന്നു. മികച്ച രണ്ട് ഗോളോടെ അവര്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഈ ജയം മുന്‍ കോച്ച് സോള്‍ഷ്യറിന് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കൂടിയായിരുന്ന കാരിക്ക് അറിയിച്ചു.


ജയത്തോടെ യുനൈറ്റഡ് ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിയ്യാറയല്‍ രണ്ടാമതാണുള്ളത്. ഗ്രൂപ്പ് എഫിലെ മറ്റൊരു മല്‍സരത്തില്‍ യങ് ബോയിസിനെ 3-3 സമനിലയില്‍ കുരുക്കി അറ്റ്‌ലാന്റ മൂന്നാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it