Football

ബ്രിങ്ടണ് പിറകെ ബ്രന്റ്‌ഫോഡിനോടും തോല്‍വി; യുനൈറ്റഡിന് ഹാഗിന് കീഴിലും രക്ഷയില്ല

ആദ്യ പകുതിയില്‍ തന്നെ ബ്രന്റ്‌ഫോഡ് നാല് ഗോള്‍ നേടിയിരുന്നു.

ബ്രിങ്ടണ് പിറകെ ബ്രന്റ്‌ഫോഡിനോടും തോല്‍വി; യുനൈറ്റഡിന് ഹാഗിന് കീഴിലും രക്ഷയില്ല
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവര്‍ തോല്‍വി നേരിട്ടു. ബ്രന്റ്‌ഫോഡിനെതിരേ നാല് ഗോളിന്റെ തോല്‍വിയാണ് ചെകുത്താന്‍മാര്‍ നേരിട്ടത്. എറിക് ടെന്‍ ഹാഗിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ യുനൈറ്റഡ് ബ്രിങ്ടണെതിരായ ആദ്യ മല്‍സരത്തിലും പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ തന്നെ ബ്രന്റ്‌ഫോഡ് നാല് ഗോള്‍ നേടിയിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാഗ്വയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, എറിക്‌സണ്‍ എന്നിവര്‍ക്കൊന്നും ബ്രന്റ്‌ഫോഡിനെതിരേ യാതൊരു ചലനവും നടത്താനായില്ല.




Next Story

RELATED STORIES

Share it