Football

നെയ്മറിനെതിരായ ബലാല്‍സംഗകേസ് അവസാനിപ്പിച്ചു

തെളിവുകളുടെ അഭാവത്തിലാണ് ബ്രസീലിയന്‍ പോലിസ് കേസ് അവസാനിപ്പിച്ചതായി അറിയിച്ചത്. പോലിസ് തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം ജഡ്ജിയുടേതായിരിക്കുമെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നെയ്മറിനെതിരായ ബലാല്‍സംഗകേസ് അവസാനിപ്പിച്ചു
X

സാവോപോളോ: ബ്രസീലിയന്‍ താരം നെയ്മറിനെതിരായ ബലാല്‍സംഗആരോപണ കേസ് പോലിസ് അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ബ്രസീലിയന്‍ പോലിസ് കേസ് അവസാനിപ്പിച്ചതായി അറിയിച്ചത്. പോലിസ് തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം ജഡ്ജിയുടേതായിരിക്കുമെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോപ്പാ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പിന് മുമ്പാണ് പിഎസ്ജി താരമായ നെയ്മറിനെ പ്രതിരോധത്തിലാക്കിയ ബലാല്‍സംഗ ആരോപണം പുറത്ത് വന്നത്. പാരിസില്‍ വച്ച് യുവതിയെ നെയ്മര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. നെയ്മര്‍ ആരോപണം നിഷേധിച്ചിരുന്നു.

അതിനിടെ പിഎസ്ജിയില്‍ നിന്നും ബാഴ്‌സയിലേക്കുള്ള നെയ്മറുടെ കൂടുമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. അതിനിടെ നെയ്മറുടെ ട്രാന്‍സ്ഫര്‍ തുക 180 മില്ല്യണ്‍ യൂറോ ആയി പിഎസ്ജി കുറച്ചു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തുണ്ട്.




Next Story

RELATED STORIES

Share it