Football

കോപ്പാ അമേരിക്ക; ചാംപ്യന്‍മാര്‍ വമ്പന്‍ ജയത്തോടെ തുടങ്ങി; കൊളംബിയയും വിജയവഴിയില്‍

64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍.

കോപ്പാ അമേരിക്ക; ചാംപ്യന്‍മാര്‍ വമ്പന്‍ ജയത്തോടെ തുടങ്ങി; കൊളംബിയയും വിജയവഴിയില്‍
X

സാവോപോളോ: ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കോപ്പാ അമേരിക്കയിലെ ഉദ്ഘാടനമല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരേ നേടിയത് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. കൂടുതല്‍ ഗോളുകള്‍ മഞ്ഞപ്പടയില്‍ നിന്നും പിറക്കേണ്ടതായിരുന്നു. നെയ്മറടക്കമുള്ള താരങ്ങള്‍ ആദ്യ പകുതിയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൂടാതെ വെനസ്വേല ഡിഫന്‍സ് ബ്രസീല്‍ നിരയെ കൂടുതല്‍ ഗോള്‍ അടിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. നിരവധി താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വെനസ്വേല ഇറങ്ങിയത്.


പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്വിനോസ് (23) ആണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. 64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍. മൂന്നാം ഗോള്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ബാര്‍ബോസായുടെ (89) വകയായിരുന്നു.


ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ കൊളംബിയ ഇക്വഡോറിനെ ഒരു ഗോളിന് തോല്‍പ്പിച്ചു.വിരസമായ മല്‍സരത്തില്‍ കൊളംബിയയുടെ ഗോള്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു. ബൊക്കാ ജൂനിയേഴ്‌സിന്റെ കാര്‍ഡോണയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്.







Next Story

RELATED STORIES

Share it