Football

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പോലിസ് ടീമുകള്‍ മലപ്പുറത്ത് ഏറ്റുമുട്ടുന്നു

കേരള പോലിസിന്് പുറമെ സിആര്‍പിഎഫ്, കരുത്തരായ ബിഎസ്എഫ് പഞ്ചാബ്, പഞ്ചാബ് പോലിസ്, അസം റൈഫിള്‍സ്, സിഐഎസ്എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി, മണിപ്പൂര്‍ പോലിസ്, മിസോറം പോലിസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പോലിസ് ടീമുകള്‍ മലപ്പുറത്ത് ഏറ്റുമുട്ടുന്നു
X

മലപ്പുറം: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ആരാധകരുള്ള മലബാറുകാര്‍ക്ക് ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ പിന്നാലെ പോവാന്‍ കേരള പോലിസ് വഴിയൊരുക്കുന്നു. രാജ്യത്തെ മുഴുവന്‍ പോലിസ് ടീമകളും ഏറ്റുമുട്ടുന്ന 67ാമത് ബി എന്‍ മല്ലിക്ക് ഓള്‍ ഇന്ത്യാ പോലിസ് ഫുട്‌ബോള്‍ മത്സങ്ങളാണ് ജനുവരി 28 മുതല്‍ മലപ്പുറം ജില്ലയിലെ സ്‌റ്റേഡിയങ്ങളില്‍ ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 38 ടീമുകളാണ് ലീഗ് കം നോക്കൗട്ട് ചാംപ്യന്‍ഷിപ്പില്‍ പോരാടുക. കേരള പോലിസിന്് പുറമെ സിആര്‍പിഎഫ്, കരുത്തരായ ബിഎസ്എഫ് പഞ്ചാബ്, പഞ്ചാബ് പോലിസ്, അസം റൈഫിള്‍സ്, സിഐഎസ്എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി, മണിപ്പൂര്‍ പോലിസ്, മിസോറം പോലിസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. 70 ഓളം ലീഗ് മല്‍സങ്ങളും 16 പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളുമാണ് നടക്കുക. ഫെബ്രുവരി ഏഴിനാണ് ഫൈനല്‍.

മലപ്പുറം കോട്ടപ്പടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയം, നിലമ്പൂര്‍ ആര്‍ആര്‍എഫ് ഗ്രൗണ്ട്, കോഴിച്ചെന ഗ്രൗണ്ട്, തിരൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം, മലപ്പുറം എംഎസ്പി ഗ്രൗണ്ട്, നിലമ്പൂര്‍ പോലിസ് ഗ്രൗണ്ട് തുടങ്ങിയ വേദികളിലാണ് മല്‍സരം. ഓള്‍ ഇന്ത്യാ പോലിസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡാണ് സംഘാടകര്‍. പ്രവേശനം സൗജന്യമാണ്. ജനുവരി 25 മുതല്‍ ടീമുകള്‍ എത്തിത്തുടങ്ങും. അന്നുതന്നെ നടക്കുന്ന ടീം മാനേജര്‍മാരുടെ യോഗത്തിലാണ് ഫിക്‌സര്‍ പുറത്തിറക്കുക. 27ന് ടീമുകളുടെ മാര്‍ച്ച് പാസ്റ്റും നടക്കും. മറ്റു ടൂര്‍ണമെന്റുകളില്‍ നിന്നു വ്യത്യസ്തമായി പോലിസ് ജയത്തിന് രണ്ട് പോയിന്റാണുള്ളത്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ നടന്ന ടൂര്‍ണമെന്റില്‍ ബിഎസ്എഫാണ് ജേതാക്കള്‍. പഞ്ചാബ് പോലിസാണ് റണ്ണേഴ്‌സ് അപ്. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍, ജില്ലാ പോലിസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍, യു ഷറഫലി എന്നിവരാണ് ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍മാര്‍. ടീം രജിസ്‌ട്രേഷന്‍ ജനുവരി ഒന്നിന് അവസാനിക്കും. ഒക്ടോബറില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് പ്രളയം കാരണം മാറ്റിവക്കുകയായിരുന്നു.

അതേസമയം, സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച പോരാട്ട വീര്യം പുറത്തെടുക്കാനാണ് കേരള പോലിസ് ടീമിന്റെ ശ്രമം. നാലു തവണ ജേതാക്കളായ കേരള പോലിസ് ടീം കോച്ച് സുനിലിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോലിസ് മൈതാനത്ത് മാസങ്ങള്‍ക്ക് മുമ്പ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. 2013 ലാണ് ടീം അവസാനമായി ജേതാക്കളായത്. 2014ല്‍ മുന്നാം സ്ഥാനം നേടി. യു ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, ഹബീബ് റഹ്്മാന്‍, ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, സി ജാബിര്‍ തുടങ്ങിയവരുടെ നല്ല നാളുകള്‍ ടീമിനെ 1989ലും 91ലും 94ലും കിരീടം നേടിക്കൊടുത്തിട്ടുണ്ട്. പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍.





Next Story

RELATED STORIES

Share it