Latest News

കേരളത്തിലെ ഏറ്റവും വലിയ നുണയൻ എം വി ഗോവിന്ദനാണെന്ന് വി ഡി സതീശൻ

കേരളത്തിലെ ഏറ്റവും വലിയ നുണയൻ എം വി ഗോവിന്ദനാണെന്ന് വി ഡി സതീശൻ
X

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ എം വി ഗോവിന്ദൻ പറഞ്ഞുവെന്നും വേണമെങ്കിൽ ആ പ്രസ്താവന നോബേൽ സമ്മാനത്തിന് അയയ്ക്കാവുന്നതാണെന്നും സതീശൻ പരിഹസിച്ചു.

പാലക്കാട്ടടക്കം 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് വി ഡി സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി സിപിഎം - ബിജെപി ഡീൽ ആരോപണം അസംബന്ധമാണെന്നും വിഡി സതീശൻ നോബേൽ സമ്മാനം ലഭിക്കാനായി നുണ പറയുന്നയാളാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രിവരെ നുണ പറയുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി സതീശൻ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it