Football

ബിഎന്‍ മല്ലിക് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരള പോലിസ് ഗ്രൂപ്പ് ജേതാക്കള്‍

ഏഴു ഗോള്‍ സ്‌കോര്‍ ചെയ്യുകയും ഒരു ഗോള്‍ മാത്രം വഴങ്ങിയുമാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്

ബിഎന്‍ മല്ലിക് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരള പോലിസ് ഗ്രൂപ്പ് ജേതാക്കള്‍
X

മലപ്പുറം: 67ാമത് ബിഎന്‍ മല്ലിക് ഓള്‍ ഇന്ത്യാ പോലിസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് ഇയില്‍ നിന്നു എട്ടു പോയിന്റ് നേടി കേരള പോലിസ് ഗ്രൂപ്പ് ചാംപ്യന്മാരായി രണ്ടാം റൗണ്ടില്‍ കടന്നു. അവസാനഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരേ രണ്ട് ഗോളിന് മലയര്‍ത്തിയടിച്ചാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്. ഏഴു ഗോള്‍ സ്‌കോര്‍ ചെയ്യുകയും ഒരു ഗോള്‍ മാത്രം വഴങ്ങിയുമാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഈ ഗ്രൂപ്പില്‍ നിന്നു സിക്കിം പോലിസ് രണ്ടാം സ്ഥാനക്കാരായി എത്തിയിട്ടുണ്ട്. നിറയെ കാണികളെത്തിയ മല്‍സരത്തില്‍ കേരളാപോലിസിന് വേണ്ടി നാലാം മിനിറ്റില്‍ കെ ഫിറോസും 36ാം മിനിറ്റില്‍ ജിംഷാദുമാണ് ഗോളുകള്‍ നേടിയത്. ഇതുവരെ ഫോം കണ്ടെത്താന്‍ പ്രയാസം നേരിട്ടിരുന്ന കെ ഫിറോസ് ഇന്നലെ മികച്ച കളി കാഴ്ചവച്ചതോടെ ടീം പൂര്‍ണമായും ഒത്തിണക്കം പ്രകടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ ആശ്വാസഗോള്‍ അധികസമയത്ത് അക്ഷയ് ഷിന്‍ഡേ നേടി. ഗ്രൂപ്പ് എയില്‍ നിന്നു ബിഎസ്എഫും ഒഡീഷയും ബിയില്‍ നിന്ന് പഞ്ചാബും സിയില്‍ നിന്നു മണിപ്പൂരും ഡിയില്‍ നിന്ന് മിസോറാമും അസാം റൈഫിള്‍സും എഫില്‍ നിന്നു സിഐഎസ്എഫും ത്രിപുരയും എച്ച് ഗ്രൂപ്പില്‍ നിന്നു സിആര്‍പിഎഫും ബംഗാളും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ സിക്കിം രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് അസമിനെ തോല്‍പിച്ചതോടെയാണ് അഞ്ചു പോയിന്റുള്ള മഹാരാഷ്ട്രയെ പിന്തള്ളി ഗോള്‍ ശരാശരിയിലൂടെ സിക്കിം പ്രീക്വാര്‍ട്ടറിലെത്തിയത്. ഇന്നലെ മണിപ്പൂര്‍ എസ്എസ്ബിയെ 21ന് തോല്‍പിച്ചതോടെയാണ് ഗോള്‍ ശരാശരിയിലൂടെ പ്രീക്വാര്‍ട്ടറിലെത്തിയത്. അപ്രസക്തമായ മല്‍സരത്തില്‍ നാഗാലാന്റ് ഐടിബിപി(2-1)യെ തോല്‍പിച്ചു. നാളെ കളിയില്ല. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മറ്റന്നാള്‍ രാവിലെ 7നും 3നും 5നും വൈകീട്ട് 7.30നും വിവിധ സ്‌റ്റേഡിയങ്ങളില്‍ നടക്കും.




Next Story

RELATED STORIES

Share it