Football

സ്പാനിഷ് ലീഗില്‍ നാല് ഗോള്‍ ജയവുമായി റയലും ആന്‍സിലോട്ടിയും

നാച്ചോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സ്‌കോര്‍ ചെയ്തു.

സ്പാനിഷ് ലീഗില്‍ നാല് ഗോള്‍ ജയവുമായി റയലും ആന്‍സിലോട്ടിയും
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നാല് ഗോളിന്റെ ജയവുമായി പുതിയ കോച്ച് ആന്‍സിലോട്ടിയുടെ റയല്‍ മാഡ്രിഡ്. ലീഗിലെ ആദ്യ മല്‍സരത്തില്‍ ആല്‍വ്‌സിനെ 4-1നാണ് റയല്‍ തോല്‍പ്പിച്ചത്. കരിം ബെന്‍സിമ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ നാച്ചോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സ്‌കോര്‍ ചെയ്തു. ഈഡന്‍ ഹസാര്‍ഡ്, ലൂക്കാ മൊഡ്രിക്ക്, ആല്‍ബാ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിലേക്ക് ലോണില്‍ പോയ ഗരെത് ബെയ്ല്‍ ടീമില്‍ തിരിച്ചെത്തി. ഇന്ന് നടന്ന കാഡിസ്-ലെവന്റേ മല്‍സരവും മല്ലോര്‍ക്കാ-റയല്‍ ബെറ്റിസ് മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it