പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി കിരീടനേട്ടത്തിനരികെ
ഡീഗോ ജോട്ട ഡബിള്‍ നേടിയ മല്‍സരത്തില്‍ മുഹമ്മദ് സലഹാ് ഒരു ഗോളും നേടി.
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിനരികെ മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനത്തെ ലീഡ് 17 പോയിന്റായി വര്‍ദ്ധിപ്പിച്ചത്. ലീഗില്‍ സിറ്റിക്ക് 74 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 57 പോയിന്റുമാണുള്ളത്. ആദ്യപകുതിയില്‍ ലെസ്റ്റര്‍ സിറ്റി പ്രതിരോധത്തെ പിടിച്ചുകെട്ടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മെന്‍ഡി(58) ഗബ്രിയേല്‍ ജീസസ് (74) എന്നിവരിലൂടെ സിറ്റി ജയം നേടുകയായിരുന്നു. ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
നാലാം സ്ഥാനത്തുള്ള ചെല്‍സി ഇന്ന് വെസ്റ്റ് ബ്രൂമിനെതിരേ 2-5ന്റെ പരാജയമേറ്റുവാങ്ങി. 19ാം സ്ഥാനത്തുള്ള വെസ്റ്റ്ബ്രൂമിനോട് വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയത് ചെല്‍സിക്ക് നാണക്കേടായി.
അതിനിടെ മുന്‍ ചാംപ്യന്മാരായ ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഒമ്പതാം സ്ഥാനത്തുള്ള ആഴ്സണലിനെ പരാജയപ്പെടുത്തി അവര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഡീഗോ ജോട്ട ഡബിള്‍ നേടിയ മല്‍സരത്തില്‍ മുഹമ്മദ് സലാഹ് ഒരു ഗോളും നേടി.
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT