Football

സണ്ണിനും ചില്‍വെല്ലിനും പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും

താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ചെല്‍സി പുറത്ത് വിട്ടിട്ടില്ല.

സണ്ണിനും ചില്‍വെല്ലിനും പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും
X


സോള്‍: ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരം ദക്ഷിണ കൊറിയയുടെ സണ്‍ ഹേങ് മിന്നിനും ഇംഗ്ലണ്ടിന്റെ ലെഫ്റ്റ് ബാക്ക് ബെന്‍ വെല്ലിനും നല്‍കിയത് വന്‍ ആഘാതമാണ്. പരിക്കേറ്റ ഇരുതാരങ്ങള്‍ക്കും ലോകകപ്പ് നഷ്ടമായേക്കും. ടോട്ടന്‍ഹാം താരമായ സണ്ണിന് മാര്‍സിലെയ്‌ക്കെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്. മാര്‍സിലെ താരവുമായി കൂട്ടിയിടിച്ച് കണ്ണിന് ചുറ്റുമാണ് പരിക്കേറ്റത്. താരത്തിന് സര്‍ജറി ആവശ്യമാണെന്ന് ടീം വ്യക്തമാക്കി. ലോകകപ്പിന് മുമ്പ് താരം കൊറിയന്‍ ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. ചെല്‍സിയുടെ ചില്‍വെല്ലിന് തുടയ്ക്കാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ചെല്‍സി പുറത്ത് വിട്ടിട്ടില്ല.







Next Story

RELATED STORIES

Share it