എട്ടാം തവണയും ജര്മ്മന് കിരീടം ഉയര്ത്തി ബയേണ് മ്യൂണിക്ക്
ഇന്ന് വെര്ഡര് ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ചാണ് ക്ലബ്ബ് ചരിത്രത്തിലെ 29ാം കിരീടം ബയേണ് സ്വന്തമാക്കിയത്.
BY SRF17 Jun 2020 7:06 AM GMT

X
SRF17 Jun 2020 7:06 AM GMT
ബെര്ലിന്: തുടര്ച്ചയായി എട്ടാം തവണയും ജര്മ്മന് ബുണ്ടസാ ലീഗ് കിരീടം ഉയര്ത്തി ബയേണ് മ്യൂണിക്ക്. ഇന്ന് വെര്ഡര് ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ചാണ് ക്ലബ്ബ് ചരിത്രത്തിലെ 29ാം കിരീടം ബയേണ് സ്വന്തമാക്കിയത്. ബയേണിന്റെ പോളണ്ട് സൂപ്പര് സ്ട്രൈക്കര് ലെവന്ഡോസ്കിയാണ് ഏക ഗോള് നേടിയത്. 43ാം മിനിറ്റില് ബോട്ടെങ് നല്കിയ പാസ് ലെവന്ഡോസ്കി ഗോളാക്കുകയായിരുന്നു. കിരീടം ഉയര്ത്തിയ ബയേണിന് 32 മല്സരങ്ങളില് നിന്ന് 76 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് ബോറൂസിയാ ഡോര്ട്ട്മുണ്ടാണുള്ളത്(66). ആര് പി ലെപ്സിഗ് (62), ബോറൂസിയാ മഗ്ലാബഷെ (59). ലീഗില് നിന്ന് പേഡര്ബോണ് പുറത്തായി. 32 മല്സരങ്ങളില് നിന്ന് 20 പോയിന്റാണുള്ളത്.
Next Story
RELATED STORIES
ബാലുശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്സില് ഇന്ത്യന് പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMTനടന് എന് ഡി പ്രസാദ് വീട്ടുവളപ്പില് തൂങ്ങിമരിച്ചനിലയില്
27 Jun 2022 6:42 AM GMTമലബാറിലെ പ്ലസ് വണ് സീറ്റ്:കാംപസ് ഫ്രണ്ട് പ്രക്ഷോത്തിലേക്ക്
27 Jun 2022 6:40 AM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്
27 Jun 2022 6:37 AM GMT