Football

സ്പാനിഷ് ലീഗ്; ടോപ് ഫോറില്‍ ബാഴ്‌സ; ക്ലാസ്സിക്ക് ഫോമുമായി സാവിയും ശിഷ്യന്‍മാരും

അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കരാസ്‌കോ, സുവാരസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.

സ്പാനിഷ് ലീഗ്; ടോപ് ഫോറില്‍ ബാഴ്‌സ; ക്ലാസ്സിക്ക് ഫോമുമായി സാവിയും ശിഷ്യന്‍മാരും
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ സാവിയുടെ ബാഴ്‌സലോണ പഴയ ഫോം തിരിച്ചുപിടിച്ചു. ഇന്ന് നാലാം സ്ഥാനത്തുണ്ടായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2നാണ് കറ്റാലന്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ ടീം ടോപ് ഫോറില്‍ കയറി. പരിചയസമ്പന്നനായ ഡാനി ആല്‍വ്‌സും ടീമിന്റെ പുത്തന്‍ താരങ്ങളുമാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്.


ജോര്‍ദ്ദി ആല്‍ബ(10), പയസ് ഗവി(21), അറൗജോ(43), ഡാനി ആല്‍വ്‌സ് (49) എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. മല്‍സരത്തിന്റെ 69ാം മിനിറ്റില്‍ ആല്‍വ്‌സിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ആല്‍വ്‌സ് ഒരു ഗോളിനും വഴിയൊരുക്കിയിരുന്നു.


അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കരാസ്‌കോ, സുവാരസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രനാഡയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു.




Next Story

RELATED STORIES

Share it