Football

തലയെടുപ്പോടെ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബെന്‍ഫിക്കയും ബയേണ്‍ ലെവര്‍കൂസനും പുറത്ത്

തലയെടുപ്പോടെ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബെന്‍ഫിക്കയും ബയേണ്‍ ലെവര്‍കൂസനും പുറത്ത്
X

ലിസ്ബണ്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണ. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ വീഴ്ത്തിയാണ് കറ്റാലന്‍സിന്റെ ജയം. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. ആദ്യപാദത്തില്‍ ഒരു ഗോളിന് ജയിച്ച ബാഴ്‌സ, ഇന്ന് മൂന്ന് ഗോളാണ് ബെന്‍ഫിക്ക വലയില്‍ വീഴ്ത്തിയത്. ബ്രസീലിയന്‍ താരം റഫീന ഇരട്ട ഗോള്‍ നേടി. 11, 42 മിനിറ്റുകളിലാണ് ഗോളുകള്‍ പിറന്നത്. മറ്റൊരു ഗോള്‍ 27ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ വകയായിരുന്നു. യമാലും റഫീനയും അലസാണ്ട്രോ ബ്ലേഡും ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

മറ്റ് മല്‍സരങ്ങളില്‍ ബയേണ്‍ ലെവര്‍കൂസനെ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി ബയേണ്‍ മ്യുണിക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെ ഇരുപാദങ്ങളിലുമായി 4-1ന് വീഴ്ത്തി ഇറ്റാലിയന്‍ ശക്തികളായ ഇന്റര്‍മിലാന്‍ ക്വാര്‍ട്ടറില്‍ കടന്നു.




Next Story

RELATED STORIES

Share it