Football

സ്പാനിഷ് ലീഗ്; വലന്‍സിയയെ തകര്‍ത്ത് ബാഴ്‌സലോണ

അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറി.

സ്പാനിഷ് ലീഗ്; വലന്‍സിയയെ തകര്‍ത്ത് ബാഴ്‌സലോണ
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. വലന്‍സിയയെ 3-1നാണ് കറ്റാലന്‍സ് പരാജയപ്പെടുത്തിയത്. അന്‍സു ഫാത്തി(13), മെംഫിസ് ഡിപ്പേ (41), കുട്ടീഞ്ഞോ (85) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ഫാത്തിയുടെ ഗോളിന് അസിസ്റ്റ് ഒരുക്കിയത് ഡിപ്പേ ആയിരുന്നു. 11 മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടീഞ്ഞോ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറി. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും വന്ന അഗ്വേറ പരിക്കിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ടീമിന് പുറത്തായിരുന്നു. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു.




Next Story

RELATED STORIES

Share it