Football

ഹാട്രിക്ക് ബെയ്ല്‍; യൂറോപ്പാ ലീഗ് പ്രതീക്ഷയില്‍ ടോട്ടന്‍ഹാം

ആഴ്‌സണല്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.

ഹാട്രിക്ക് ബെയ്ല്‍; യൂറോപ്പാ ലീഗ് പ്രതീക്ഷയില്‍ ടോട്ടന്‍ഹാം
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് തകര്‍പ്പന്‍ ജയം. ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് സ്പര്‍സ് തോല്‍പ്പിച്ചത്. പുതിയ കോച്ച് റയാന്‍ മസോണിന് കീഴില്‍ ഇറങ്ങിയ ടോട്ടന്‍ഹാമിനായി മുന്‍ റയല്‍ മാഡ്രിഡ് താരം ഗെരത് ബെയ്ല്‍ ഹാട്രിക്ക് നേടി. 36, 61, 69 മിനിറ്റുകളിലാണ് ബെയ്‌ലിന്റെ ഗോളുകള്‍. നാലാം ഗോള്‍ സണ്‍ ഹേങ് മിന്നിന്റെ വകയായിരുന്നു. ജയത്തോടെ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ജയം ടോട്ടന്‍ഹാമിന്റെ യൂറോപ്പാ ലീഗ് യോഗ്യത സജീവമാക്കി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it