Football

ചാംപ്യന്‍സ് ലീഗ്; ഏലാംഗ രക്ഷകനായി; യുനൈറ്റഡിന് സമനില

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ബെന്‍ഫിക്ക 2-2ന് സമനിലയില്‍ പിടിച്ചു.

ചാംപ്യന്‍സ് ലീഗ്; ഏലാംഗ രക്ഷകനായി; യുനൈറ്റഡിന് സമനില
X


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. മല്‍സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ ലീഡ് എടുക്കാന്‍ അത്‌ലറ്റിക്കോയുടെ ജാവോ ഫ്‌ളിക്‌സിനായി.അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചതും അത്‌ലറ്റിക്കോ തന്നെയായിരുന്നു.അത്‌ലറ്റിക്കോയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് കാര്യമായ പ്രകടനം നടത്തനായില്ല. 80ാം മിനിറ്റിലാണ് യുവതാരം ആന്റണി ഏലാംഗ യുനൈറ്റഡിന്റെ രക്ഷകനായി പിറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.മല്‍സരത്തില്‍ ഒമ്പത് മഞ്ഞകാര്‍ഡുകളാണ് പിറന്നത്. രണ്ടാം പാദമല്‍സരം ഓള്‍ഡ്ട്രാഫോഡിലാണ്.


മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ബെന്‍ഫിക്ക 2-2ന് സമനിലയില്‍ പിടിച്ചു.




Next Story

RELATED STORIES

Share it