Football

ചാംപ്യന്‍സ് ലീഗ്; ഓള്‍ഡ് ട്രാഫോഡില്‍ യുനൈറ്റഡ് അറ്റ്‌ലാന്റയ്‌ക്കെതിരേ

ഗ്രൂപ്പില്‍ അറ്റ്‌ലാന്റ ഒരു ജയവുമായി മൂന്നാം സ്ഥാനത്താണ്.

ചാംപ്യന്‍സ് ലീഗ്;  ഓള്‍ഡ് ട്രാഫോഡില്‍  യുനൈറ്റഡ് അറ്റ്‌ലാന്റയ്‌ക്കെതിരേ
X


ഓള്‍ഡ് ട്രാഫോഡ്: സോള്‍ഷ്യര്‍ക്ക് കീഴില്‍ പ്രീമിയര്‍ ലീഗില്‍ ഫോം വീണ്ടെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയെ നേരിടും. രാത്രി 1.30നാണ് മല്‍സരം. ആദ്യ പാദത്തില്‍ 3-2ന് അറ്റ്‌ലാന്റയെ മറികടന്ന ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുക.രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമായിരുന്നു യുനൈറ്റഡിന്റെ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗില്‍ അവസാന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെമ്പട വീഴ്ത്തിയത്. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ ലക്ഷ്യം അനായാസം ഇറ്റാലിയന്‍ കരുത്തിനെ മറികടക്കാമെന്നാണ്. ഗ്രൂപ്പില്‍ അറ്റ്‌ലാന്റ ഒരു ജയവുമായി മൂന്നാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it