Football

ലോകകപ്പ് യോഗ്യതാ; അര്‍ജന്റീനന്‍ ടീമില്‍ മെസ്സിയില്ല; നിരവധി പുതുമുഖങ്ങള്‍

തകര്‍പ്പന്‍ ഫോമിലുള്ള ബ്രിങ്ടണ്‍ന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ അലക്‌സിസ് മാക് അലിസ്റ്ററും ടീമില്‍ സ്ഥാനം നേടി.

ലോകകപ്പ് യോഗ്യതാ; അര്‍ജന്റീനന്‍ ടീമില്‍ മെസ്സിയില്ല; നിരവധി പുതുമുഖങ്ങള്‍
X


ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കായുള്ള അര്‍ജന്റീനന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി പുറത്ത്. നിരവധി പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയാണ് കോച്ച് സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ലോകകപ്പ് യോഗ്യത നേടിയ ടീമാണ് അര്‍ജന്റീന. കൊവിഡില്‍ നിന്ന് മുക്തനായ മെസ്സി അടുത്തിടെയാണ് പിഎസ്ജി സ്‌ക്വാഡില്‍ എത്തിയത്. താരത്തിന് വിശ്രമം ആവശ്യമുള്ളതിനാലാണ് ടീമിന് പുറത്തിരുത്തിയതെന്ന് കോച്ച് വ്യക്തമാക്കി.


എന്നാല്‍ യോഗ്യതാമല്‍സരങ്ങള്‍ക്ക് മെസ്സി ഉണ്ടാവില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.താരം പിഎസ്ജിയ്ക്കായി പരിശീലനം തുടരുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. യുവന്റസിന്റെ ഡിബാല, ഇന്റര്‍മിലാന്റെ ലൗട്ടേരോ മാര്‍ട്ടിന്‍സ്, പിഎസ്ജിയുടെ ഡി മരിയ എന്നിവര്‍ ടീമില്‍ ഇടം നേടി. ഇറ്റാലിയന്‍ സീരി എയില്‍ നിന്ന് എട്ട് താരങ്ങളാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. തകര്‍പ്പന്‍ ഫോമിലുള്ള ബ്രിങ്ടണ്‍ന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ അലക്‌സിസ് മാക് അലിസ്റ്ററും ടീമില്‍ സ്ഥാനം നേടി. ഈ മാസം 28ന് ചിലിക്കെതിരേയും ഫെബ്രുവരി രണ്ടിന് കൊളംബിയക്കെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍.








Next Story

RELATED STORIES

Share it