Football

ലോകകപ്പ് യോഗ്യത; അര്‍ജന്റീന ചിലിക്കെതിരേ; കോച്ചിനും മാക് അലിസ്റ്ററിനും കൊവിഡ്

ബ്രിങ്ടണായി താരം മിന്നുംഫോമിലായിരുന്നു.

ലോകകപ്പ് യോഗ്യത; അര്‍ജന്റീന ചിലിക്കെതിരേ; കോച്ചിനും മാക് അലിസ്റ്ററിനും കൊവിഡ്
X


ബ്യൂണസ് ഐറിസ്: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യാത റൗണ്ടില്‍ അര്‍ജന്റീന നാളെ ചിലിക്കെതിരേ ഇറങ്ങുന്നു. ഖത്തറിലേക്ക് നേരത്തെ യോഗ്യത ഉറപ്പിച്ച അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മല്‍സരഫലം അപ്രസ്‌കതമാണെങ്കിലും കോച്ച് ലയണല്‍ സ്‌കലോണിക്ക് കീഴിലുള്ള ടീമിന്റെ അപരാജിത കുതിപ്പ് തുടരാനാണ് ടീമിന്റെ ലക്ഷ്യം. ഗ്രൂപ്പില്‍ ചിലി ആറാം സ്ഥാനത്താണ്. രാവിലെ 5.45നാണ് മല്‍സരം. സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്‌കാഡില്‍ നിന്ന് വിട്ടുനിന്നിരുന്നു.


അതിനിടെ കോച്ച് ലയണല്‍ സകലോണിക്കും മിഡ്ഫീല്‍ഡര്‍ അലക്‌സിസ് മാക് അലിസ്റ്ററിനും കൊവിഡ് സ്ഥിരീകരിച്ചു. ബ്രിങ്ടണ്‍ന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡറാണ് അലക്‌സിസ്. ബ്രിങ്ടണായി താരം മിന്നുംഫോമിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരത്തിന് ടീമിലേക്ക് വിളി വന്നത്. കൊവിഡ് ബാധിച്ചതോടെ താരം 10 ദിവസം ഐസുലേഷനില്‍ കയറി. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തിലും താരത്തിന് കളിക്കാനാവില്ല.




Next Story

RELATED STORIES

Share it