Football

പെനാല്‍റ്റി പാഴാക്കിയ യുനൈറ്റഡ് താരത്തിനെതിരേ വംശീയാധിക്ഷേപം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു.

പെനാല്‍റ്റി പാഴാക്കിയ യുനൈറ്റഡ് താരത്തിനെതിരേ വംശീയാധിക്ഷേപം
X


ഓള്‍ഡ്ട്രാഫോഡ്: ചെറിയ ഇടവേളയ്ക്ക് ശേഷം ഇംഗ്ലിഷ് ഫുട്‌ബോളില്‍ വീണ്ടും വംശീയാധിക്ഷേപം.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവതാരം ആന്റണി ഏലാംങ്കയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയിലൂടെ വംശീയാധിക്ഷേപം നടന്നത്. ഏലാംങ്കയെടുത്ത പെനാല്‍റ്റി പാഴായതിനെ തുടര്‍ന്ന് എഫ് കപ്പില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിനെതിരേ ആക്ഷേപം നടത്തിയത്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പോസ്റ്റിനെതിരേ ഇന്‍സ്റ്റഗ്രാം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏലാംങ്കയ്ക്ക് പിന്തുണയുമായി യുനൈറ്റഡ് താരങ്ങളും രംഗത്ത് വന്നിരുന്നു.

എഫ് എ കപ്പില്‍ നാലാം റൗണ്ടില്‍ മിഡില്‍സ്‌ബോറോയ്‌ക്കെതിരേ 7-8ന്റെ തോല്‍വിയാണ് യുനൈറ്റഡ് നേരിട്ടത്. മല്‍സരം 1-1 എന്ന നിലയില്‍ സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ജേഡന്‍ സാഞ്ചോയാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു.


Next Story

RELATED STORIES

Share it